ഇവാൻജെലിസ്റ്റ് ലിജിൻ മനുവേൽ ബൈക്കപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,295
കൊട്ടാരക്കര : അമ്പലനിരപ്പ് സഭാംഗവും പുനലൂർ കല്ലേലി സഭയുടെ താല്ക്കാലിക ശുശ്രൂഷകനുമായ ഇവാൻജെലിസ്റ്റ് ലിജിൻ മാനുവൽ ഏപ്രിൽ 2 ഞാറാഴ്ച്ച വൈകിട്ട് കൊട്ടാരക്കരയ്ക്ക് സമീപത്തുവച്ചുണ്ടായ ബൈക്കപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഇവാൻജെലിസ്റ്റ് ലിജിൻ മനുവേൽ സഞ്ചരിച്ച ബൈക്ക് ഒരു ചരക്ക് ലോറിയുമായി കൂട്ടിയിടച്ചാണ് അപകടമുണ്ടായത്. ഇവാൻജെലിസ്റ്റ് ലിജിൻ മനുവേൽ അപകട സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു എന്നാണ് അറിയുവാൻ കഴിയുന്നത്. അദ്ദേഹം ധരിച്ചിരുന്ന ഹെൽമെറ്റ്‌ ഇടിയുടെ ആഘാതത്തിൽ ഊരി തെറിച്ച് പോയതിനാൽ തലക്ക് ഏറ്റ ക്ഷതമാണ് മരണ കാരണം എന്ന് അറിയുന്നു.
സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.