കോട്ടയം: /പത്തനംതിട്ട സീതത്തോട് സ്വദേശിയും ദീർഘകാലം നേപ്പാൾ മിഷനറിയുമായിരുന്ന സുവിശേഷകൻ സി. എം. തോമസ് (55) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി രോഗബാധിതനായി കോട്ടയത്തെ ഭവനത്തിൽ വിശ്രമത്തിലായിരുന്നു.
സീതത്തോട് ചരുവിൽ പാസ്റ്റർ മത്തായിയുടെയും അമ്മിണി മത്തായിയുടെയും ആറ് മക്കളിൽ മൂന്നാമത്തെ ആളായി അഞ്ച് സഹോദരിമാർക്ക് ഏക സഹോദരനായി 1965 ഏപ്രിൽ 20 നാണ് സുവി. സി. എം. തോമസ് ജനിച്ചത്.
സംസ്ക്കാരം പിന്നീട്.
ഭാര്യ : ജീമോൾ തോമസ്,
മക്കൾ : റീമാ, കരിഷ്മാ, ഷാലോം.