ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും

ആബൂൻ മാർ സേവേറിയോസ് തിരുമേനി മലങ്കര സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്ക.

0 5,894
മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു.
ഓര്ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന് യോഗത്തിനു മുന്നോടിയായി ചേർന്ന സഭയുടെ എപ്പിസ്‌കോപ്പല് സിനഡിലാണ് തീരുമാനം.
നാളെ മാനേജിങ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടര്ന്ന് രൂപീകരിച്ച അഡ്‌മിനിസ്‌ട്രേറ്റീവ് കൗണ്സില് അധ്യക്ഷന് തുമ്പമണ് ഭദ്രാസനാധിപന് കുര്യാക്കോസ് മാര് ക്ലീമീസ് സിനഡില് അധ്യക്ഷത വഹിച്ചു.
സഭാ ആസ്ഥാനമായ ദേവലോകത്ത് ചേർന്ന സിനഡില് സഭയിലെ 24 മെത്രാപ്പൊലീത്തമാര് പങ്കെടുത്തു.
കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും, എപ്പിസ്ക്കോപ്പല് സുന്നഹദോസിന്റെ മുന് സെക്രട്ടറിയും, വര്ക്കിംഗ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാര് സേവേറിയോസ് മെത്രാപ്പോലീത്ത.
കാലം ചെയ്ത കാതോലിക്കാ ബാവായുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു. കോട്ടയം വാഴൂർ സ്വദേശിയാണ്.

Get real time updates directly on you device, subscribe now.

%d bloggers like this: