പെരുംമ്പാവൂർ തടികുളങ്ങര പരേതനായ ടി .എം പൗലോസിന്റെ സഹധർമ്മിണി മറിയാമ്മ പൗലോസ് ( 92) പീച്ചി, കണ്ണാറ കുന്നത്ത് കുടുംബാംഗം മുംബൈയിൽ വച്ച് തിങ്കൾ വൈകിട്ട് 3.00 മണിക്ക് നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ 16-) തീയതി വ്യാഴാഴ്ച രാവിലെ 10.30 ന് പനവേൽ സീൽ ആശ്രമത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച് നവി മുംബൈയിലെ നെരൂൾ ക്രിസ്റ്റ്യൻ സെമിത്തേരിയിൽ നടക്കും.
നന്നേ ചെറുപ്രായത്തിൽ വീണ്ടും ജനന അനുഭവം പ്രാപിച്ച പ്രിയ മാതാവ് ഒന്നാം മൈൽ ഐപിസി ഹെബ്രോൺ സഭാംഗമായിരുന്നു.
മക്കൾ:-
ചിന്നമ്മ വർഗീസ് (മുൻ പഞ്ചായത്ത് പ്രസിഡൻ്റ്,രായമംഗലം), പ്രകാശ് ടി പോൾ (മാർ കൗമ സ്കൂൾ,വേങ്ങൂർ റിട്ട.) , നിലീന ജോർജ് , മിനി ജോസഫ്, ഷിബി ഫിലിപ്പ് .
മരുമക്കൾ :-
ടി. കെ വർഗീസ് (എയർ ഫോഴ്സ് റിട്ട.), അന്നമ്മ പ്രകാശ് (എം.ജി.എം സ്കൂൾ,കുറുപ്പംപടി റിട്ട.), (Late) കെ.വി ജോർജ് (ഇ.എസ്. ഐ.സി), റവ.കെ.സി ജോസഫ് (O.M ഇൻഡ്യ, ഹൈദരാബാദ് ), പാസ്റ്റർ.കെ.എം ഫിലിപ്പ് (സീൽ ആശ്രമം, പനവേൽ) മുംബൈ.
പി.വൈ.പി.എ സംസ്ഥാന മുൻ സെക്രട്ടറി ലൈജു ജോർജ് കുന്നത്ത് കൊച്ചുമകനും ആണ്.