നെയ്റ്റ് സെയ്ന്റിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

0 1,262

20/12/22
മുളക്കുഴ : ആമസോൺ മഴക്കാട്ടിൽ ഔക്കാഗോത്രമനുഷ്യരെ തേടിപ്പോയ മിഷണറി പൈലറ്റ് നെയ്റ്റ് സെയ്ന്റിന്റെ ജീവചരിത്രം “മഴക്കാടുകളെ സ്നേഹിച്ച വൈമാനികൻ” ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സജി ജോർജിന് നൽകി പ്രകാശനം ചെയ്തു. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, കൗൺസിൽ അംഗം ഷൈജു തോമസ് ഞാറയ്ക്കൽ എന്നിവർ സന്നിഹതരായിരുന്നു. മാധ്യമപ്രവർത്തകൻ പ്രകാശ് പി കോശിയാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. മിഷണറിമാർ സമൂഹത്തിന് ചെയ്ത സംഭാവനകൾ ബോധപൂർവ്വം തമസ്കരിച്ചുകൊണ്ട് അവർക്കെതിരെ വ്യാപകമായ വ്യാജപ്രചരണം അഴിച്ചുവിടുന്ന ഈ സമയത്ത് നെയ്റ്റിന്റെ ജീവചരിത്രം യാഥാർഥ്യത്തെ തുറന്നുകാട്ടുന്നു.

സൈന്യത്തിൽ പൈലറ്റായിരുന്ന നെയ്റ്റ്, വ്യവസ്ഥകൾ വയ്ക്കാതെ ദൈവവിളിഅനുസരിച്ചതും അതിനു വലിയ വിലകൊടുത്തതും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കാനനകഥകളുടെ ചാരുതയും മിഷണറിമാരുടെ ത്യാഗപരമായ ജീവിതത്തിന്റെ നേർക്കാഴ്ചകളും വ്യോമയാന സാങ്കേതികവിദ്യയുടെ ശൈശവ ദിശയിലെ പ്രായോഗിക പാഠങ്ങളും ആമസോൺ മഴക്കാടിന്റെ നിഗൂഢമായ സൗന്ദര്യവും കോർത്തിണക്കിയ കൃതിയാണ് മഴക്കാടുകളെ സ്നേഹിച്ച വൈമാനികൻ. കോപ്പികൾക്ക്, 7021931158 വിളിക്കുക
അല്ലെങ്കിൽ www.reformbooks.com സന്ദർശിക്കുക.

Get real time updates directly on you device, subscribe now.

%d bloggers like this: