കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 16ന് ആരംഭിക്കും

യോഗങ്ങള്‍ സൂം ഫ്‌ളാറ്റ്‌ഫോമിലും വിവിധ സാമൂഹിക മാധ്യമങ്ങളിലും ടിവി ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

0 1,565

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2022 ജനുവരി 16-23 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കും.

സര്‍ക്കാരുകളുടെയും, ആരോഗ്യവകുപ്പിന്റേയും മാനദണ്ഡങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും നിശ്ചിത എണ്ണം ആളുകളെ യോഗങ്ങളില്‍ പ്രവേശിപ്പിക്കും.

16ന് വൈകിട്ട് 5.30ന് ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം കണ്‍വന്‍ഷന്‍ ഉദ്ഘാടനവും ചിന്താവിഷയ അവതരണവും നടത്തും.

ഡോ. ജോണ്‍ കെ. മാത്യു, പാസ്റ്റര്‍ കെ. ജോയി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നുള്ള രാത്രിയോഗങ്ങളില്‍ പാസ്റ്റര്‍മാരായ റ്റി.ഡി. ബാബു, രാജു ആനിക്കാട്, ബേബി വര്‍ഗീസ്, വില്‍സണ്‍ വര്‍ക്കി, ഷാജി ഡാനിയേല്‍, സണ്ണി ഫിലിപ്പ്, സണ്ണി കുര്യന്‍, വി.ജെ. തോമസ്, തോമസ് ഫിലിപ്പ്, സാബു വര്‍ഗീസ്, കെ.ജെ. തോമസ്, രാജു മേത്ര, ഫിലിപ്പ് പി. തോമസ്, കെ. കോശി, ഷിബു തോമസ്, കെ.സി. ജോണ്‍, ഡോ. തോംസണ്‍ കെ. മാത്യു, ബാബു ചെറിയാന്‍, വില്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ 8 വരെ പൊതു യോഗങ്ങളും, രാവിലെ 9.30 മുതല്‍ 12 വരെ പ്രത്യേക യോഗങ്ങളും നടക്കും. വ്യാഴം രാവിലെ ലേഡീസ് മീറ്റിംഗും വെള്ളി രാവിലെ ഉപവാസ പ്രാര്‍ത്ഥനയും ശനി രാവിലെ യുവജന സമ്മേളനവും കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കും.

23ന് രാവിലെ 9.30 മുതല്‍ നടക്കുന്ന സഭായോഗത്തോടും പൊതുയോഗത്തോടും കൂടി കണ്‍വന്‍ഷന്‍ സമാപിക്കും. ഈ വര്‍ഷം കര്‍ത്തൃമേശയും മറ്റ് യോഗങ്ങളും ഉണ്ടായിരിക്കുന്നതല്ല.

കണ്‍വന്‍ഷന്‍ ക്വയറിനോടൊപ്പം വിവിധ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ‘യേശുവിനെ കാണുക’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താ വിഷയം.

യോഗങ്ങള്‍ സൂം ഫ്‌ളാറ്റ്‌ഫോമിലും വിവിധ സാമൂഹിക മാധ്യമങ്ങളിലും ടിവി ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

ഐപിസി ജനറല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഭാരവാഹികളായ പാസ്റ്റര്‍ റ്റി. വല്‍സന്‍ ഏബ്രഹാം (ജനറല്‍ പ്രസിഡന്റ്), പാസ്റ്റര്‍ വില്‍സന്‍ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ സാം ജോര്‍ജ് (ജനറല്‍ സെക്രട്ടറി), സണ്ണി മുളമൂട്ടില്‍ (ട്രഷറാര്‍) എന്നിവരോടൊപ്പം വിവിധ സബ്കമ്മിറ്റി ഭാരവാഹികളും കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

?മീഡിയ കൺവീനേർസ്,
ബ്രദർ ഫിന്നി പി. മാത്യു
ബ്രദർ വെസ്‌ലി പി. എബ്രഹാം

Get real time updates directly on you device, subscribe now.

%d bloggers like this: