പ്രശസ്‌ത ക്രൈസ്‌തവ സംഗീതജ്ഞൻ പാസ്റ്റർ ലാലു ദാനിയേലിന്റെ സഹധർമ്മിണി മറിയകുട്ടി ലാലു (56) പ്രത്യാശയുടെ തീരത്ത്.

കോട്ടയം തിരുവഞ്ചൂർ പ്ലാത്തറ കുടുംബാംഗമാണ് പരേത.

0 2,223

മുംബൈ : പ്രശസ്‌ത ക്രൈസ്തവ സംഗീതജ്ഞനും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ലാലു ദാനിയേലിന്റെ സഹധർമ്മിണിയും കോട്ടയം തിരുവഞ്ചൂർ പ്ലാത്തറ വീട്ടിൽ പരേതരായ മത്തായിയുടെയും മറിയാമ്മ മത്തായിയുടെയും മകളുമായ കുഞ്ഞൂഞ്ഞമ്മ ലാലു (56) (മറിയക്കുട്ടി) ഇന്ന് വെളുപ്പിന് (ആഗസ്റ്റ് 4,2020) താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
മക്കൾ : ഫെബാ, ഷെബാ (മുംബൈ)
പ്രശസ്‌ത ഗായിക അക്‌സാ ലാലു ജസ്റ്റിൻ (അയർലൻഡ്)
മരുമക്കൾ: സ്റ്റാൻലി (മുംബൈ) ജസ്റ്റിൻ (അയർലൻഡ്)
കൊച്ചുമകൻ : ലൂക്കാ സ്റ്റാൻലി.
ദുഃഖത്തിലായിരിക്കുന്ന പാസ്റ്റർ ലാലു ദാനിയേലിന്റെ കുടുംബത്തെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു..
കർമ്മേൽ മീഡിയാ വിഷന്റെ പ്രവർത്തനങ്ങളെ എന്നും വളരെയധികം പ്രോത്സാഹിപ്പിക്കുകയും സപ്പോർട്ട് നൽകുകയും ചെയ്തിരുന്ന അനുഗ്രഹിക്കപ്പെട്ട കുടുംബമാണ് പാസ്റ്റർ ലാലു ദാനിയേലിന്റെ കുടുംബം.
കർമ്മേൽ മീഡിയാ വിഷൻ കുടുംബത്തിന്റെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.