നാസികൾക്ക് മാപ്പ് കൊടുത്ത കോരി | പ്രകാശ് പി കോശി

0 1,854

നവി മുംബൈ : ഹോളണ്ടിലെ നാസി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകയായിരുന്ന കോരി ടെൻ ബൂമിനെപ്പറ്റിയുള്ള ജീവചരിത്രത്തിന്റെ പുനരാവിഷ്കാരം
നവി മുംബൈയിലെ ഐപിസി ബ്ലെസ് ഫെല്ലോഷിപ് ചർച്ച് സഭാഗമായ  സഹോദരൻ പ്രകാശ് പി കോശി പ്രസിദ്ധീകരിച്ചു. നാസികൾക്ക് മാപ്പ് കൊടുത്ത കോരി എന്ന പേരുള്ള പുസ്തകം പാസ്റ്റർ റെജി തോമസ് പ്രാർത്ഥിച്ചു പ്രകാശനം നിർവഹിച്ചു. നാസികൾ ഹോളണ്ട് പിടിച്ചെടുത്തുപ്പോൾ പിതാവിനൊപ്പം വാച്ച് കട നടത്തിയിരുന്ന കോരി ജൂതവംശജരെ രക്ഷിക്കുകയും ഒളിപ്പിക്കുകയും ചെയ്യുന്ന നാസിവിരുദ്ധ രഹസ്യപ്രസ്ഥാനത്തിന്റെ പ്രമുഖ പ്രവർത്തകയായി. കോരിയും കുടുംബവും അവരോടൊപ്പം പ്രവർത്തിച്ച നൂറ് കണക്കിന് രഹസ്യപ്രവർത്തകരും ചേർന്ന് അനേകം പേരെ രക്ഷിക്കുകയും നാല് വർഷത്തിൽ കൂടുതൽ അഭയാർത്ഥികളെ ഒളിപ്പിച്ച് താമസിപ്പിക്കുകയും ചെയ്തു. ഒടുവിൽ കോരിയും കുടുംബവും ഒറ്റുകൊടുക്കപ്പെട്ടു. ഭീകരമായ നാസി ക്യാമ്പിൽ കുടുംബമായി അടയ്ക്കപ്പെട്ട കോരി മോചിതയായെങ്കിലും തന്റെ പിതാവും സഹോദരിയും സഹോദരപുത്രനും കോൺസെൻട്രേഷൻ ക്യാമ്പിലെ കഠിനമായ ജീവിതസാഹചര്യം താങ്ങാനാകാതെ പൊലിഞ്ഞുപോയി. എന്നാൽ കോരി തന്നെ ദ്രോഹിച്ചവർക്ക് മാപ്പ്‌ നൽകി ക്രിസ്തു വിഭാവനം ചെയ്ത ക്ഷമയുടെയും സ്നേഹത്തിന്റെ സന്ദേശവുമായി ലോകമെങ്ങും സഞ്ചരിച്ചു. കോരിയുടെ ജീവിതകഥയുടെ സംഭവബഹുലമായ, നാടകീയമായ, മനസ്സിന് ശാന്തി നൽകുന്ന ഈ പുനരാവിഷ്ക്കാരം സ്നേഹത്തിന്റെ ഉദാത്തമായ ലോകത്തെപറ്റിയാണ് വിവരിക്കുന്നത്. പുസ്തകം ഓൺലൈനിൽ ലഭ്യമാണ് (In India only).
കൂടുതൽ വിവരങ്ങൾക്ക് :7021931158

Nazikalkku Mapp Kodutha Corrie