പാസ്റ്റർ ജസ്റ്റിൻ കോശിയുടെ ഭാര്യാ പിതാവ് ജോൺ മാത്യൂ നിത്യതയിൽ ചേർക്കപ്പെട്ടു.

0 521

കൊട്ടാരക്കര: ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ മിനിസ്ട്രീസ് പ്രസിഡൻ്റ് കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജസ്റ്റിൻ കോശിയുടെ ഭാര്യാ പിതാവ് കൊച്ചുകിഴക്കേതിൽ കർമേൽ വീട്ടിൽ ശ്രീ ജോൺ മാത്യൂ (പൊടിക്കുഞ്ഞ്, 61 വയസ്സ്) ഇന്ന് ജനുവരി 15 വെള്ളിയാഴ്ച്ച കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര ബേർശേബാ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗമാണ്.

ഭാര്യ : ശ്രീ റോസമ്മ. മക്കൾ: ഫേബ ജസ്റ്റിൻ (ബാംഗളൂർ), ലുധിയ ജെയ്സൺ, കെസിയ ജോൺ. മരുമക്കൾ: പാസ്റ്റർ ജസ്റ്റിൻ കോശി, ജെയ്സൺ മാത്യു.