പാസ്റ്റർ ഷിബു ജോസഫ് കർതൃ സന്നിധിയിൽ

0 2,946

കോട്ടയം: മേലുകാവ് മറ്റം പുത്തൻപറമ്പിൽ പാസ്റ്റർ ഷിബു ജോസഫ് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പാർക്കിൻസൺസ് രോഗം ബാധിച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം മെയ് 15 നാളെ രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന്ഐപിസി ബെഥേൽ മേലുകാവ് മറ്റം സഭയുടെ വാളകത്തുള്ള സെമിത്തേരിയിൽ.

ഭാര്യ: ഷൈനി ഷിബു. മക്കൾ: സാം ജോസ് ഷിബു, ജോസിയ ഷിബു.

മുംബൈയിലെ വിവിധ ഐപിസി സഭകളിലും, കോട്ടയം ജില്ലയിലും, വിശാഖ പട്ടണത്തും, കൽപ്പറ്റ ടൗൺ സഭയിലും ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്.

പാസ്റ്റർ ഷിബു ജോസഫ് മഹാരാഷ്ട്രയിൽ ശുശ്രൂഷയിലായിരുന്ന സമയത്ത് കർമ്മേൽ മീഡിയ വിഷൻ മാഗസിനിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പ്രിയ ദൈവദാസന്റെ ആകസ്മിക വേർപാടിൽ കർമ്മേൽ മീഡിയാ വിഷൻ കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.