മുപ്പത്തിയേഴാമത് പെന്തക്കോസ്ത് കോണ്‍ഫറന്‍സിന് (PCNAK) മയാമിയിൽ അനുഗ്രഹീത തുടക്കം
അമേരിക്കയിലും കാനഡയിലുമായി ചിതറിപ്പാര്‍ക്കുന്ന മലയാളി പെന്തെക്കോസ്‌തരുടെ ഏറ്റവും വലിയ ആത്മികസംഗമമായ ഈ സമ്മേളനം 2019 ജൂലൈ 4 മുതല്‍ 7 വരെ
മയാമി: നോര്‍ത്ത് അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് കോണ്‍ഫറന്‍സ് പി സി എന്‍ എ കെ മയാമിയില്‍ ആരംഭിച്ചു. പാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ സി ജോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വര്‍ഷിപ്പ് ലീഡേഴ്‌സായ ഡോ. റ്റോം ഫിലിപ്പ് ,സിസ്റ്റര്‍ ഷാരന്‍ കിങ്‌സ് എന്നിവരാണ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്
ദൈവത്തിന്റെ അത്യന്തശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ്, ഷാജി ഡാനിയേല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജൂലൈ 4 മുതല്‍ 7 വരെ നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും യൂറോപ്പ്, ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികളും ദൈവദാസന്മാരും കോണ്‍ഫറന്‍സില്‍ സംബന്ധിക്കും.