പാസ്റ്റർ കെ.സി.ചെറിയാൻ പ്രത്യാശാതീരത്ത്

സംസ്ക്കാരം 15 ന് തിരുവല്ലയിൽ

0 1,017
നവിമുംബൈ: ഐ.പി.സി. മഹാരാഷ്ട്രാ സ്റ്റേറ്റിലെ ആദ്യകാല പ്രവർത്തകനും മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ പാസ്റ്റർ കെ.സി.ചെറിയാൻ (ജോയിച്ചാൻ) ഇന്ന് രാവിലെ (ജൂൺ 12, 2019) നാല് മണിക്ക് കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരം 15 ന് തിരുവല്ലയിൽ നടക്കും. ഭാര്യ ഏലിക്കുട്ടി കട്ടപ്പന കോഴിമല മഠത്തിൽപറമ്പിൽ കുടുംബമാണ്.
മക്കൾ: ജേക്കബ് ചെറിയാൻ (സൗദി അറേബ്യ), കുര്യൻ ചെറിയാൻ (മുംബൈ),ഡേവിഡ് ചെറിയാൻ (മുംബൈ), ആൻസി ജോൺ തോമസ് (കുവൈത്ത്)
മരുമക്കൾ: ജെസ്സി ഏഞ്ചൽ, സുനിത, പാസ്റ്റർ ജോൺ തോമസ് (ചെന്നൈ)
മുംബൈ കൂടാതെ ഒറീസ്സ, ഭോപ്പാൽ, കേരളം എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുള്ള പരേതൻ കൊച്ചിയിൽ കുടുംബാംഗമാണ്.