കാനഡ. കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ളിയുടെ സീനിയർ പാസ്റ്റർ കുരിയാച്ചൻ ഫിലിപ്പിൻറെ ഭാര്യാപിതാവ് പൈനുംമൂട്ടിൽ പാസ്റ്റർ പി.എ. സൈമൺ (83) ബാംഗ്ളൂരിൽ ഹൊറമാവിലെ ഭവനത്തിൽ നിര്യാതനായി.
സംസ്കാരം ജനുവരി 30 രാവിലെ 10ന് ബാംഗ്ളൂർ ബഥേൽ എ.ജി. ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം 12 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: ലിസ്സി സൈമൺ, മക്കൾ: ഷൈനി ജേക്കബ് (ബാംഗ്ളൂർ), ഡോ. ഷേർളി കുരിയാച്ചൻ (കാനഡ), മരുമക്കൾ: ജേക്കബ് ഈപ്പൻ, പാസ്റ്റർ കുരിയാച്ചൻ ഫിലിപ്പ്. കൊച്ചു മക്കൾ: വിൻസ്, സാറാ, ജെഫ്, ജെമി.