പാസ്റ്റർ ആർ. റസാലം കർത്തൃസന്നിധിയിൽ

0 357

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുതിർന്ന ശുശ്രൂഷകനും പ്രസ്ബിറ്റർ, മേഖലാ ഡയറക്ടർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സ്തുത്യർഹ സേവനം ചെയ്തു ക്രൈസ്തവ ശുശ്രൂഷയിൽ 50 വർഷങ്ങൾ പിന്നിട്ട കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ആർ. റസാലം ഫെബ്രുവരി 22 തിങ്കളാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ക്രിസ്തീയ ശുശ്രൂഷയിൽ നിന്നും വിരമിച്ചു പറണ്ടോട് സ്വവസതിയിൽ വിശ്രമ ജീവിതം നയിക്കവെയാണ് നിത്യതയിൽ ചേർക്കപെട്ടത്.

ഭാര്യ രത്നമ്മ. മക്കൾ: മേരി സ്ളസർ, വിക്ടോറിയ, റോബർട്ട് മോഫറ്റ്, റോബർട്ട് ബ്രൂസ്, റോബർട്ട് കിംഗ്സ്റ്റൻ, റോബർട്ട് സോളമൻ, റോബർട്ട് ജോൺ ഹൈഡ്. മരുമക്കൾ: ദാനം, പരേതനായ റോബർട്ട്, മിനി, ദീപ്തി, സിൽവി, സൂസി റാണി, ഷെർളി. സംസ്ക്കാരം ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ 11 മണിക്ക്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.