തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ സഭാ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ദൂതൻ മാഗസിന്റെ എഡിറ്ററും, ക്രൈസ്തവ മാധ്യമ പ്രവർത്തകനുമായ കർത്തൃദാസൻ പാസ്റ്റർ ഡി കുഞ്ഞുമോന് ജൂലൈ 16 ശനിയാഴ്ച്ച രാവിലെ തിരുവനന്തപുരത്ത് വച്ചുണ്ടായ ബൈക്കപകടമുണ്ടായതിനെ തുടർന്ന് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കർത്തൃദാസൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി എന്ന് അറിയുന്നു. അല്പം സമയം തന്റെ ബോധം നഷ്ടപ്പെട്ട് റോഡിൽ കിടന്ന കർത്തൃദാസനെ ആ വഴി വന്ന പോലീസുകാരാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. തനിക്ക് ബോധം വന്നതിന് ശേഷമാണ് പിന്നിൽ ഒരു വാഹനം വന്ന് തന്റെ ബൈക്കിൽ ഇടിച്ച കാര്യം അദ്ദേഹം ഓർത്ത് പറഞ്ഞത്. നെഞ്ചിൽ ഏറ്റ ക്ഷതം ഒഴിച്ചാൽ മറ്റ് കാര്യമായ പരുക്കുകൾ ഒന്നും ഇല്ല എന്ന് അറിയുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.