റവ. സി. സി. തോമസ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാൻ

0 558

ചെന്നൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാനായി റവ. സി. സി. തോമസ് തെരഞ്ഞെടുക്കപ്പെട്ടു. നവംബർ പത്തിന് ചെന്നൈയിലുള്ള അബു സരോവർ പോർട്ടിക്കോ ഹോട്ടലിൽ നടന്ന ഓൾ ഇന്ത്യ ഗവേണിംഗ് ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു വർഷമാണ് കാലാവധി. 2016 മുതൽ പാസ്റ്റർ സി. സി. തോമസ് കേരളാ സ്റ്റേറ്റ് ഓവർസിയറായി സേവനമനുഷ്ഠിക്കുന്നു.
നിലവിലെ ചെയർമാൻ പാസ്റ്റർ രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠേന യാണ് തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. ജ്ഞാനദാസ് സെക്രട്ടറിയായും റവ. എബനേസർ സെൽവരാജ് റിക്കാർഡിംഗ് സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. കെന്നത്ത് ആൻഡേഴ്സൺ മുഖ്യാതിഥി ആയിരുന്നു. യോഗത്തിൽ എല്ലാ ഓവർസിയർമാരും ഗവേണിംഗ് ബോഡി അംഗങ്ങളും പങ്കെടുത്തു.