മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ ഫാ.തോമസ് പി. യോഹന്നാൻ (71) വിശുദ്ധ കുർബാന അർപ്പിക്കുന്നതിടെ കുഴഞ്ഞുവീണു മരിച്ചു.
ഇന്നലെ രാവിലെ വിശുദ്ധ കുർബാനയ്ക്കിടെയാണ് സംഭവം
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ ഫാ.തോമസ് പി. യോഹന്നാൻ (71) വിശുദ്ധ കുർബാന അർപ്പിക്കുന്നതിടെ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട വെട്ടൂർ കുമ്പഴ നെടുമ്പുറത്ത് കുടുംബാംഗമായിരുന്നു. ബ്രഹ്മവാർ ഭദ്രാസനത്തിൽ കണ്ണൂർ-കാസർഗോഡ് അതിർത്തിയിലെ ഏറ്റുകുടുക്ക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നലെ രാവിലെ വിശുദ്ധ കുർബാനയ്ക്കിടെയാണ് സംഭവം. കുർബാനയുടെ അവസാനഭാഗം പൂർത്തീകരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു കുഴഞ്ഞുവീണ ഫാ. തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.