പാസ്റ്റർ ജോൺസൻ രാമചന്ദ്രൻ്റെ പിതാവ് നിത്യതയിൽ
രാജസ്ഥാനിലെ സുവിശേഷ പ്രവർത്തനങ്ങളുടെ നട്ടെല്ലായിരുന്ന പരേതന്റെ വേർപാട് ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണ്.
സുപ്രസിദ്ധ സുവിശേഷ പ്രസംഗ (ഹിന്ദി) പരിഭാഷകനായ പാസ്റ്റർ ജോൺസൻ രാമചന്ദ്രൻ്റെ പിതാവ് രാമചന്ദ്രൻ (ഉണ്ണിച്ചായൻ -70) കർത്താവിൽ നിദ്ര പ്രാപിച്ചു. രാജസ്ഥാനിൽ ശ്രീഗംഗാനഗർ ദൈവസഭയുടെ സ്ഥാപക വിശ്വാസിയും ഇപ്പോൾ പക്കാസർന ദൈവസഭയുടെ സെക്രട്ടറിയുമായിരുന്നു പരേതൻ. രാജസ്ഥാനിലെ സുവിശേഷ പ്രവർത്തനങ്ങളുടെ നട്ടെല്ലായിരുന്ന പരേതന്റെ വേർപാട് ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണ്. തൻ്റെ മക്കളായ ജോൺസൻ, വിത്സൺ, റോബിൻ എന്നിവർ കർത്താവിൻറെ വേലയിൽ അധ്വാനിക്കുന്നവരാണ്. ഭാര്യ: സ്റ്റാൻസി.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.
കൂടുതൽ വിവരങ്ങൾ പിന്നാലെ.