ഫ്ലോറിഡ: ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റും ന്യൂയോർക്ക് ഗെയിറ് റ് വേ വേൾഡ് ക്രിസ്ത്യൻ സെന്റർ സീനിയർ പാസ്റ്ററുമായ റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവും റാന്നി കൊറ്റനാട് കടിയംകുന്നിൽ പരേതനായ കെ. റ്റി. ഫിലിപ്പിന്റെ സഹധർമ്മിണിയുമായ ഏലിയാമ്മ ഫിലിപ്പ് (94) നിര്യതയായി.
ചില വർഷങ്ങളായി വാർദ്ധക്യസഹജമായ രോഗത്താൽ ശയ്യാവലംബിയായിരുന്ന മാതാവ് ഇളയ മകൻ പാസ്റ്റർ റെജി ഫിലിപ്പിന്റെ ഫ്ളോറിഡയിൽ ലേക്ക്ലാന്റിലെ വസതിയിലായിരുന്നു അന്ത്യം. റാന്നി വെള്ളിയറ സീയോൻ ഐ.പി.സി. സഭയിലെ ആദ്യകാല കുടുംബങ്ങളിൽ ഒന്നാണ് കടിയംകന്നിൽ ഭവനം.
മക്കൾ: പാസ്റ്റർ സണ്ണി ഫിലിപ്പ്, രാജൻ ഫിലിപ്പ്, പരേതനായ ഷാജി ഫിലിപ്പ്, പാസ്റ്റർ റെജി ഫിലിപ്പ്. മരുമക്കൾ: മേഴ്സി ഫിലിപ്പ്, ജോളി ഫിലിപ്പ്, ജെസ്സി ഫിലിപ്പ്.
Related Posts
പൊതുദർശനം 31 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതലും സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച രാവിലെ 9 മുതലും ലേക്ക്ലാന്റ്
എബനേസർ ഇന്ത്യാ പെന്തക്കോസ്തു ദൈവസഭാ മന്ദിത്തിൽ (IPC Ebenezar 5935 Strickland Ave, Lakeland. FL 33812) ആരംഭിക്കും.
വാർത്ത : നിബു വെള്ളവന്താനം