പിംപ്രി ചർച്ച് ഓഫ് ഗോഡ് സഭാംഗം സാലു വർഗീസ് നിത്യതയിൽ.

0 1,886

പിംപ്രി, പൂനെ: പിംപ്രി ചർച്ച് ഓഫ് ഗോഡ് സഭാംഗവും കൊട്ടാരക്കര പുത്തൂർ തേക്കുംതുണ്ടിൽ പരേതനായ ടി. എം. വർഗീസിൻറെയും മേരിക്കുട്ടിയുടെയും മകൻ സാലു വർഗീസ് (47) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ : ഷൈനി സാലു, മക്കൾ: ബിജോ സാലു, ബെനീറ്റ സാലു.
സഹോദരങ്ങൾ: ജോൺ വർഗീസ് (കേരളം), പാസ്റ്റർ ജോപ്പച്ചൻ എം. വർഗീസ് (ഹൈദരാബാദ് ), ശോഭാ വർഗീസ് (കുവൈറ്റ്).
സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പിംപ്രി ദൈവസഭയുടെ നേതൃത്വത്തിൽ നടക്കും.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിച്ചാലും.