ബീഹാറിലെ ഗയയിൽ മതതീവ്രവാദികളുടെ ക്രൂരമായ ആസിഡ് ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന പതിനാലു വയസ്സ് മാത്രം പ്രായമുള്ള ദളിത് ക്രൈസ്തവ ബാലൻ നിതീഷ് കുമാർ കഴിഞ്ഞ ദിവസം നിത്യതയിലേക്ക് യാത്രയായി. പട്നയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഞായറാഴ്ച ഉച്ചകഴിഞ്ഞു നിതീഷിന്റെ മൃതദേഹം അടക്കം ചെയ്തു.
ഓഗസ്റ്റ് 11 ന് റോഡിൽ വച്ച് ബൈക്കിലെത്തിയ 3 പേരടങ്ങിയ അക്രമികൾ ബാലൻറെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാർ പറയുന്നത്.
ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന് ശേഷം മതതീവ്രവാദികളായ പ്രദേശവാസികളിൽ ചിലർ ഇനി പള്ളിയിൽ പോകരുതെന്ന് ഈ കുടുംബത്തെ വിലക്കിയിരുന്നുവെന്ന് കൊല്ലപ്പെട്ട ബാലൻറെ പിതാവ് രവിദാസ് പറഞ്ഞു.
നിതീഷ് കുമാറിൻ്റെ ശരീരത്തിൽ 70 % പൊള്ളലേറ്റിരുന്നതായും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത തീരെ കുറവാണെന്നും ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു.
പള്ളിയിലെ ശുശ്രൂഷകൾക്ക് വേണ്ടി സജീവമായി സഹകരിച്ചിരുന്ന ദൈവഭയമുള്ള ബാലനായിരുന്നു നിതീഷ് കുമാർ എന്ന് സഭാശുശ്രൂഷകൻ പാസ്റ്റർ രാജ്‌കുമാർ ഭാരതി സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ ഇവർ താമസിക്കുന്ന സ്ഥലത്ത് ശക്തമായ ക്രൈസ്തവ വിരുദ്ധ വികാരം നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കുവാനാണ് പോലീസും, കുട്ടിയെ ചികിത്സിച്ച ആശുപത്രിയും ശ്രമിക്കുന്നതെന്നും പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ ബോഡി വിട്ടുനല്‍കിയതു സംശയാസ്പദമാണ്.
ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് ഞങ്ങളുടെ പ്രതിനിധി ആ കുടുംബത്തെ ബന്ധപ്പെട്ടപ്പോൾ
ആദ്യമൊന്നും ഭീതിമൂലം തങ്ങളുടെ മതത്തെപ്പറ്റി പറയാനോ ‘ജയ് മസ്സി’ എന്ന വന്ദനത്തിന് പ്രതികരിക്കാനോ
കൂടുതൽ വിവരങ്ങൾ പറയാനോ സമ്മതിച്ചില്ല. പിന്നീട് സഭാ പാസ്റ്ററെ ബന്ധപ്പെട്ടു ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവരുടെ അവസ്ഥ വിവരിച്ചത്.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന മരണപ്പെട്ട ബാലന്റെ കുടുംബത്തിന്റെ പരാതി ഗയാ പോലീസോ, പട്ന പോലീസോ ഫയല്‍ ചെയ്തില്ലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒരു ദളിത് ബാലൻ ക്രൂരമായ ആസിഡ് ആക്രമണത്തിൽ രക്തസാക്ഷിയായിത്തീർന്നിരിക്കുകയാണ്. നാം കുടുംബത്തിന് വേണ്ടി പ്രാര്ഥിക്കുന്നതോടൊപ്പം തന്നെ അവരെ ചേർത്തുപിടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വളരെ സാധുക്കളാണ്. അവരെ ഈ പ്രതിസന്ധി ഘട്ടത്തിൽ നാം സഹായിച്ചില്ലെങ്കിൽ ആര് സഹായിക്കും. നിങ്ങളുടെ ചെറുതും വലുതുമായ സഹായം അവർക്ക് വളരെ അനുഗ്രഹമാകട്ടെ.
ഇടനിലക്കാർ ആരുമില്ല, ആ ബാലൻറെ പിതാവിൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർത്തിട്ടുണ്ട്.
Phone Number:
+91 6355 617 814 (Rajeev Kumar)
+91 96611 71611 (Sanjit Kumar)
Account No. 72470700015368
IFS Code: PUNB0MBGB06
BANK NAME: MADHYA BIHAR GRAMIN BANK
ACCOUNT HOLDER NAME: VAKIL RAVIDAS
BRANCH: KAMTA NAGAR, GAYA BIHAR