റവ.ടോം ജോസ് ജോളി നിത്യതയിൽ

0 421

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റവ.ടോം ജോസ് ജോളി ഇന്നു രാവിലെ നിത്യതയിൽ പ്രവേശിച്ചു. ന്യുമോണിയ പിടിപെട്ടതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ നോർത്തേൺ റീജിയണിൽ ചണ്ഡിഗഡിൽ സഭാ ശുശ്രൂഷകനും വേദാദ്ധ്യാപകനും പ്രസിദ്ധ സുവിശേഷ പ്രഭാഷകനുമായിരുന്നു റവ: ടോം ജോസ് ജോളി.
വേദശാസ്ത്രത്തിൽ
M Thബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ഡീൻ ഓഫ് അക്കാദമിക് ചുമതല വഹിച്ചു വരികയായിരുന്നു. ഡെറാഡൂൺ NTC പൂർവ്വ വിദ്യാർത്ഥിയാണ്.
തിരുവനന്തപുരം വലിയതുറ ബെഥേൽ വീട്ടിൽ റിട്ടയേർഡ് ഡി.വൈ .എസ് .പി V .ജോളിയുടെയും മേബിൾ ജോളിയുടെയും മകനാണ്.
ഭാര്യ:- ബെമി ടോം (റീജിയണൽ ഹെഡ് ഹ്യൂമൻ റിസോഴ്സസ് ,HDFC ചണ്ഡിഗഡ്.
മക്കൾ:-സാംസൺ
(എഞ്ചിനിയർ)
സാമന്ത (വിദ്യാർത്ഥിനി ).
സംസ്കാരം വലിയതുറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ