വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച
വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച, കുട്ടി ഉള്‍പ്പെടെ ഏഴ് മരണം
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് പോളിമര്‍ കമ്ബനിയില്‍ രസവാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ മരണസംഖ്യ ഉയരുന്നതായി റിപ്പോര്‍ട്ട്. ഒരു കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചതായാണ് ഒടുവില്‍ കിട്ടിയ വിവരം. അഞ്ച് പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 5000ല്‍ ഏറെ പേരെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. ആയിരത്തോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുര്‍ന്ന് ഗ്രാമവാസികള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിശാഖപട്ടണം ജില്ലയിലെ ആര്‍ആര്‍ വെങ്കട്ടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. നിരവധി പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് നിഗമനം. ദേശിയ ദുരന്തനിവാര സേനയുടേയും അഗ്‌നിശമന സേനയുടേയും പ്ലാന്റ് ചോര്‍ച്ച നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.