മുംബൈ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കർമ്മേൽ മീഡിയാ വിഷൻ എന്ന സുവിശേഷക ടീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ വാർത്താ ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം പാസ്റ്റർ സജി കുര്യാക്കോസ് നിർവ്വഹിച്ചു. ക്രൈസ്തവ വാർത്തകളും അതോടൊപ്പം തന്നെ മറ്റു വാർത്തകളും, ലേഖനങ്ങളും, കവിതകളും മറ്റ് വിജ്ഞാനപ്രദമായ വിവരങ്ങളും എല്ലാം ഉൾകൊള്ളിച്ചു കൊണ്ടാണ് സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മലയാളത്തോടൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലുമായി കംപ്യൂട്ടറിലും മൊബൈലിലും ഒരേ പോലെ വായിക്കാൻ സൗകര്യപ്രദമായ രീതിയിൽ ഈ സൈറ്റ് നിർമ്മിച്ചത് ഭോപ്പാൽ ആസ്ഥാനമായ റിവൈവ് ഇന്ത്യ ഗ്രൂപ്പാണ്. കർമ്മേൽ മീഡിയാ വിഷൻ ചാനലിന്റെ ചെയർമാൻ പാസ്റ്റർ വി. ഓ. വർഗ്ഗീസ്, ചീഫ് എഡിറ്റർ ജയൻ കെ. തോമസ്, എഡിറ്റർ ഇൻ ചാർജ് പാസ്റ്റർ മോൻസി കെ. വിളയിൽ.