ഫുട്ബോൾ ഇതിഹാസം ഡിയഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്നാണ് അർജന്റീനയിൽ നിന്നുള്ള റിപോർട്ടുകൾ. 60 വയസ്സായിരുന്നു പ്രായം.
ഹോസ്പിറ്റലിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായെതെന്നാണ് പ്രമുഖ അർജന്റീൻ പത്രമായ ക്ലാരിന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ മാസമാദ്യം തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഓപ്പറേഷന് വിധേയനായിരുന്ന മറഡോണ, വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു.
1986ൽ അർജന്റീനയെ ലോക കപ്പ് കിരീടത്തിലേക്ക് നയിച്ച മറഡോണ ഫുട്ബോൾ ലോകം കണ്ടതിൽ വെച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്.
ക്ലബ് തലത്തിൽ അർജന്റീനോസ് ജൂനിയേഴ്‌സ്, ബൊക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപോളി, സെവിയ്യ, ന്യൂവെൽസ് ഓൾഡ് ബോയ്സ് എന്നീ ക്ലബുകൾക്ക് വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്.