ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺറൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. മറ്റ് വിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ്.
തമിഴ് നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തടിയപുരം സ്വദേശി പരേതരായ പാസ്റ്റർ ഏ. ആർ. തങ്കയ്യാ അതിശയമാണ് പിതാവ്. മാതാവ് മുളക്കുഴ അയിര്കുഴി അന്നമ്മ സാമുവേൽ.
ഭാര്യ വാകത്താനം വെട്ടിയിൽ ഏലിയാമ്മ. മക്കൾ റോയ് സാമുവേൽ, (യു.എസ്. എ.), പരേതനായ രജി സാമുവേൽ, റെനി സാമുവേൽ.
ഇന്ത്യാ ദൈവസഭ കേരളാ സ്‌റ്റേറ്റ് 1988 -2000 കാലയളവിലെ ഓവര്സിയരും ദൈവസഭ ഏഷ്യൻ സൂപ്രണ്ടും ആയിരുന്നു പാസ്റ്റർ പി. എ. വി. സാം.