മാത്യു ഫിലിപ് നിത്യതയിൽ

0 6,105

പുനലൂർ: അലിമുക്ക് ഹെബ്രോൻ ഐ. പി. സി. സഭാംഗം മാത്യു ഫിലിപ്പ് (80) അല്പം മുമ്പ് താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാര ശുശ്രൂഷകൾ ബുധനാഴ്ച്ച (20/10/2021) രാവിലെ 9 മണിമുതൽ അലിമുക്കിലുള്ള ഭവനത്തിൽ ആരംഭിച്ച്, 12 മണിക്ക് അലിമുക്ക് ഹെബ്രോൻ ഐ.പി. സി. സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടും.

താന്നിവിള പുത്തൻവീട്ടിൽ (നിരണം) പരേതരായ മാത്യൂസ്- ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
പൊടിയമ്മയാണ് ഭാര്യ.
സംസ്ക്കാരം പിന്നീട്.

മക്കൾ: ജോത്സ്ന ജോർജ്ജ്, പരേതനായ പോൾസൺ പി.മാത്യു.
മരുമകൻ: ജോർജ്ജ് തോമസ് (സന്തോഷ്)
കൊച്ചുമക്കൾ : ആർവിൻ ജോർജ്ജ്, അലൻ ജോർജ്ജ്.
കൂടുതൽ വിവരങ്ങൾക്ക് +91 99694 56833