പാസ്റ്റർ റെജി ബേബി നിത്യതയിൽ

കഴിഞ്ഞ മൂന്നു മാസമായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു

0 724

തിരുവല്ല: ഐ പി സി തിരുവല്ല സെന്റർ മുൻ സെക്രട്ടറിയും പാമ്പാക്കുട ടൗൺ സഭാ ശുശ്രൂഷകനുമായ നിരണം മോടിശേരിയിൽ പാസ്റ്റർ റെജി ബേബി (46) നിത്യതയിൽ പ്രവേശിച്ചു.

ഐ പി സി തിരുവല്ല സെൻ്റർ സെക്രട്ടറി, പെരുമ്പാവൂർ ഒന്നാം മൈൽ സഭാ ശുശ്രൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പി വൈ പി എ യിലും, സുവിശേഷ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

കഴിഞ്ഞ മൂന്നു മാസമായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു
ഭാര്യ: അനു റജി. മക്കൾ: അന്നാ മേരി റജി, അബിഗേൽ എം റജി, ഏബൽ റജി. നിരണം മുല്ലശ്ശേരിയിൽ കുടുംബാംഗമാണ്.

സംസ്കാരം പിന്നീട്.