മുംബൈ: ഓൺലൈൻ ആരാധന മദ്ധ്യേ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് മലയാളം ചാപ്റ്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ ചെറിയാൻ (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹോസ്പിറ്റലിൽ കൊണ്ട് പോകുംവഴിയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്. ഏകദേശം മൂന്നു ദശകത്തോളമായി മുംബൈയിലുള്ള ന്യൂ ലൈഫ് മലയാളം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും കുർള, വസായി, ഡോംബിവിലി എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കയും ചെയ്ത കർത്തൃ ദാസനാണ് പാസ്റ്റർ രാജൻ ചെറിയാൻ. പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. ഭാര്യ: ബെൻസി, മകൻ: ബെഞ്ചി, മരുമകൾ: ബിൻസി.