ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ചുമതലകള്‍ നിറവേറ്റും
അതേസമയം, വൈറസ് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം തന്നെയാകും പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുക. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്നു ബോറിസ് സ്വയം ക്വാറന്റീനില്‍ ആയി. വ്യാഴാഴ്ച പാര്‍ലമെന്റില്‍ (ഹൗസ് ഓഫ് കോമണ്‍സ്) ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്.
തുടര്‍ന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക വസിതിയില്‍ ഇരുന്നുകൊണ്ടു വിഡിയോ കോണ്‍ഫറസിലൂടെ ചുമതലകള്‍ നിറവേറ്റുമെന്നും ബോറിസ് ജോണ്‍സന്‍ അറിയിച്ചു.
ലോകത്ത് ആകെ കൊറോണ മരണം 24,871 ആയി ഉയര്‍ന്നു. അഞ്ചര ലക്ഷം ആളുകളിലാണ് ലോകത്ത് കൊറോണ ബാധിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 85000 പേരിലാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.