ഇസ്രായേലിൽ സംഭവിച്ചതു്

0 403

പണ്ടു പണ്ട് …
എനിക്കൊരു വീടുണ്ടായിരുന്നു. 20 മുറികളുള്ള ഒരു വലിയ വീട് ..
അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കെ ഉണ്ടായിരുന്ന വീട്. അവർ പഴയ കുടിയേറ്റക്കാരായിരുന്നു. അധ്വാനികളുമായിരുന്നു.

അങ്ങനെയിരിക്കെ, ഒരിക്കൽ അസൂയക്കാരായ, എന്റെ കുറെ ശത്രുക്കൾ എന്നെ എന്റെ വീട്ടിൽ നിന്നും അടിച്ചോടിച്ച് വിട്ടു. അവർ ശക്തരായിരുന്നു. തനിക്ക് പിടിച്ചു നിൽക്കാനായില്ല.
ഞാൻ ഏറെക്കാലം പലയിടത്തും അലഞ്ഞ് തിരിഞ്ഞ് നടക്കേണ്ടി വന്നു.

ദീർഘകാലം കഴിഞ്ഞു. ഒടുവിൽ തിരികെ ഞാൻ വീട്ടിലെത്തി.!!
വീട്ടിലെ മുറികളിലെല്ലാം ഞാനില്ലാത്ത തക്കം നോക്കി ഓരോരുത്തർ അതിക്രമിച്ച് കയറി താമസിച്ചിരിക്കുന്നു. അത് അവരുടെ സ്വന്തം എന്നാണ് അവരുടെ ഇപ്പോഴത്തെ വാദം.
ഞാൻ അവരുമായി കുറെ പറഞ്ഞു നോക്കി.. വഴക്കുണ്ടാക്കി. പക്ഷെ അവർ വഴങ്ങേണ്ടേ..
ഒടുവിൽ അല്പം ബലം പ്രയോഗിക്കേണ്ടി വന്നു. കുറെപ്പേരെ ഞാൻ ഒഴിപ്പിച്ചു.
എന്നാൽ, അവരിൽ കുറെ സാധുക്കളോട് എനിക്ക് കരുണ തോന്നി. എന്റെ വീടിന്റെ ഒരു കോണിലെ കുറെ മുറികൾ അവർക്ക് വിട്ടു കൊടുത്തു. അവർക്ക് ശാപ്പാടും വസ്ത്രവും ഞാൻ തന്നെയാണ് കൊടുക്കുന്നത്. ( ഞാൻ പണ്ട് അലഞ്ഞു നടന്നപ്പോൾ പലരും എന്നെ സഹായിച്ചതല്ലേ.)

വീടിന്റെ പ്രധാന മുറിയിൽ തന്നെ ഒരു കട്ടിലിടാനും വേണ്ടപ്പോൾ അവിടെ വന്ന് വിശ്രമിക്കാനും പോലും ഞാൻ അവർക്ക് അനുവാദം കൊടുത്തു.

പക്ഷെ, അവരുടെ കൂട്ടത്തിൽ ചില തലതിരിഞ്ഞ പിള്ളേരുണ്ട്. അവർക്ക് ഇടയ്ക്കിടെ ഒരു വിരയിളക്കം..
എന്റെ മുറിയിലേക്ക് കല്ല് പെറുക്കി എറിയും. എന്നെ ചീത്ത വിളിക്കും.. പല്ലിറുമ്മും.. ഇങ്ങനെ അസഹ്യപ്പെടുത്തിക്കൊണ്ടേയിരിക്കും..
ഒടുവിൽ സഹികെടുമ്പോൾ , ഞാൻ ഒന്ന് പൊട്ടിക്കും.
പിന്നെ അതുങ്ങൾ കരച്ചിലോട് കരച്ചിലാണ്. ലോകം മുഴുവൻ കേൾക്കത്തക്കവിധം കാറും..
അയൽപക്കക്കാരൊക്കെ ഓടിക്കൂടും, ഞാൻ തല്ലിക്കൊല്ലുന്നെന്ന പരാതിയുമായി..

നിങ്ങൾ തന്നെ പറയൂ, ഞാൻ എന്തു ചെയ്യണമെന്ന്…
ഞാൻ ചെയ്തതിൽ എന്ത് തെറ്റാണുള്ളതെന്ന്.

? ഈ കഥയ്ക്ക് ഏതെങ്കിലും ചരിത്ര യാഥാർത്ഥ്യങ്ങളോട് സാമ്യം തോന്നിയോ.. എങ്കിൽ അതെന്റെ കുറ്റമല്ലേ.. യാദൃശ്ചികം മാത്രം.
(No Copyright )
By GK